Connect with us

Kerala

മന്ത്രി ജലീലിനെതിരെ ചെന്നിത്തലയുടെ പുതിയ ആരോപണം

Published

|

Last Updated

തിരുവനന്തപുരം: എം ജി സര്‍വ്വകലാശാല മാര്‍ക്ക്ദാനവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ മന്ത്രി ഇടപെട്ടുവെന്നതാണ് പുതിയ ആരോപം. പരീക്ഷാ നടത്തിപ്പിനും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചു. സിന്‍ഡിക്കേറ്റ് അറിയാതെയായിരുന്നു ഈ നീക്കം. കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചത് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഡീനിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നല്‍കിയതും ചട്ടവിരുദ്ധമാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്റെ രഹസ്യസ്വഭാവം നഷ്ടമായി. മന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദേശം വി സി അതുപോലെ നടപ്പാക്കി. 18-11- 20019ലാണ് മന്ത്രി ഉത്തരവ് നല്‍കിയത്. തൊട്ടടുത്ത ദിവസം വി സി ഇത് നടപ്പാക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

 

Latest