Connect with us

Sports

ഇന്‍സ്റ്റഗ്രാമില്‍ പണം വാരി ക്രിസ്റ്റ്യാനോ

Published

|

Last Updated

മാഡ്രിഡ്: ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോര്‍ഡിലെത്തിയ ക്രിസ്റ്റിയാനോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന സെലിബ്രിറ്റിയാണ്. 38.2 ദശലക്ഷം പൗണ്ടാണ് സൂപ്പര്‍ താരം ഇന്‍സ്റ്റഗ്രമിലൂടെ സമ്പാദിക്കുന്നത്. യുവെന്റസ് ക്ലബ്ബ് നല്‍കുന്ന വേതനത്തേക്കാള്‍ കൂടുതലാണ് ഇന്‍സ്റ്റഗ്രാമിലൂടെ പോര്‍ച്ചുഗല്‍ താരം സമ്പാദിക്കുന്നത്. ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോയുടെ പ്രധാന എതിരാളിയായ ലയണല്‍ മെസിക്ക് ഇന്‍സ്റ്റഗ്രാം വരുമാനം 18.7 ദശലക്ഷം പൗണ്ടാണ്.
മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന് 8.6 ദശലക്ഷം പൗണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ ലഭിക്കുന്നു.
യുവെന്റസില്‍ ഓരോ ഗോളിനും റൊണാള്‍ഡോക്ക് ലഭിക്കുന്നത് 26.39 ദശലക്ഷം പൗണ്ടാണ്. ഇതാകട്ടെ, ഇന്‍സ്റ്റഗ്രാമിലൂടെ ലഭിക്കുന്ന തുകയേക്കാള്‍ 12 ദശലക്ഷം പൗണ്ട് കുറവാണ്.

2019 ല്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെയോ മറ്റ് സ്രോതസുകളിലൂടെയോ അല്ലാതെ ക്രിസ്റ്റിയാനോ സമ്പാദിച്ചത് 64 ദശലക്ഷം പൗണ്ടാണ്. പ്രായം 34 ആയിട്ടും ക്രിസ്റ്റ്യാനോ കളത്തില്‍ തുടരുകയാണ്.

ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ ആദ്യ പത്തില്‍
ഇടം പിടിച്ചവര്‍

1. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 38.2 ദശലക്ഷം പൗണ്ട്
2. ലയണല്‍ മെസി 18.7 ദശലക്ഷം പൗണ്ട്
3. കെന്‍ഡല്‍ ജെന്നര്‍ 12.7 ദശലക്ഷം പൗണ്ട്
4. ഡേവിഡ് ബെക്കാം 8.6 ദശലക്ഷം പൗണ്ട്
5. സെലീന ഗോമസ് 6.4 ദശലക്ഷം പൗണ്ട്
6. നെയ്മര്‍ 5.8 ദശലക്ഷം പൗണ്ട്
7. സ്ലാറ്റന്‍ ഇബ്രാഹിമോവിച് 3.2 ദശലക്ഷം പൗണ്ട്
8. കൈല്‍ ജെന്നര്‍ 3 ദശലക്ഷം പൗണ്ട്
9. റൊണാള്‍ഡീഞ്ഞോ 2 ദശലക്ഷം പൗണ്ട്
10. കോലെ കര്‍ദാശിയാന്‍ 975000 പൗണ്ട്‌