Connect with us

Kannur

കണ്ണൂരില്‍ കൈക്കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞ് മരിച്ചു

Published

|

Last Updated

കണ്ണൂര്‍: അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി കണ്ണൂര്‍ ചക്കരക്കല്ലില്‍ യുവതി കിണറ്റില്‍ ചാടി. അമ്മയെ രക്ഷിച്ചൈങ്കിലും കുഞ്ഞ് മരിച്ചു. ചക്കരക്കല്‍ സോനാ റോഡിലെ ചന്ദ്രോത്ത് വീട്ടില്‍ കെ രാജീവന്‍ പ്രസീന ദമ്പതികളുടെ മകള്‍ ജാന്‍വി രാജാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറോടെയാണ് കൂത്തുപറമ്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീനയെയും കുഞ്ഞിനെയും വീട്ടുകിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നെത്തിയ അഗ്നിശമനാസേന എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. അഞ്ച് മാസം മാത്രം പ്രായമുള്ള ജാന്‍ബി രാജിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കുകളോടെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചക്കരക്കല്ല് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest