Connect with us

International

മാധ്യമ നിയന്ത്രണത്തിൽ പ്രതിഷേധം; അക്ഷരങ്ങൾ കറുപ്പിച്ച് ആസ്ത്രേലിയൻ പത്രങ്ങൾ

Published

|

Last Updated

സിഡ്‌നി: രാജ്യത്ത് നിലനിൽക്കുന്ന മാധ്യമ നിയന്ത്രണത്തിനെതിരെ ആദ്യ പേജിലെ അക്ഷരങ്ങൾ കറുപ്പിച്ച് ആസ്ത്രേലിയൻ പത്രങ്ങളുടെ പ്രതിഷേധം. ദ ആസ്ത്രേലിയൻ, ദ സിഡ്‌നി മോർണിംഗ് ഹെറാൾഡ്, ആസ്ത്രേലിയൻ ഫിനാൻഷ്യൽ റിവ്യു, െഡയ്‌ലി ടെലഗ്രാഫ് തുടങ്ങിയ പത്രങ്ങളാണ് ഒന്നാം പേജ് കറുപ്പിച്ച് പ്രിന്റ് ചെയ്തത്.

ഈ വർഷം ആദ്യം സർക്കാറിനെതിരെ രണ്ട് വാർത്തകൾ പുറത്തു വന്നതോടെ എ ബി സിയിലും ന്യൂസ് കോർപ്പിലെ മാധ്യമപ്രവർത്തകരുടെ വീടുകളിലും ഫെഡറൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അതിനു ശേഷം മാധ്യമങ്ങൾ നടത്തി വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണിത്. അഫ്ഗാനിസ്ഥാനിൽ യുദ്ധത്തിനിടെ ആസ്്ത്രേലിയൻ സ്‌പെഷ്യൽ ഫോഴ്‌സ് നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് എ ബി സിയിലെ രണ്ട് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാണിവരെ കേസിൽ ഉൾപ്പെടുത്തിയത്.
ആസ്്ത്രേലിയയിലെ അപകീർത്തി നിയമം കർശനമേറിയതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയോ അതിനുള്ള നിയമമോ ആസ്്ത്രേലിയയിൽ ഇല്ല. അതേസമയം, മാധ്യമപ്രവർത്തകർ നിയമത്തിനതീതരല്ല എന്ന നിലപാടാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്.

Latest