Connect with us

Kerala

പതിനായിരത്തില്‍ കുറയാത്ത വോട്ടിന് അരൂര്‍ എല്‍ ഡി എഫ് നിലനിര്‍ത്തും: എ എം ആരിഫ്

Published

|

Last Updated

ആലപ്പുഴ: താന്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലം എല്‍ ഡി എഫ് നിലനിര്‍ത്തുമെന്ന് എ എം ആരിഫ് എം പി. പതിനായരിത്തില്‍ കുറയാത്ത വോട്ടിന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ ജയിക്കുമെന്നും ആരിഫ് പറഞ്ഞു. മികച്ച പോളിംഗ് നടന്നതില്‍ ആശങ്കയില്ല. ബി ഡി ജെ എസ് വോട്ടുകള്‍ അരൂരില്‍ എല്‍ ഡി എഫിന് ലഭിച്ചതായും ആരിഫ് പറഞ്ഞു.

അതിനിടെ വട്ടിയൂര്‍കാവ് അടക്കമുള്ള മണ്ഡലങ്ങളില്‍ തോല്‍വി മുന്നില്‍കണ്ടാണ് കോണ്‍ഗ്രസ് എല്‍ ഡി എഫിനെതിരെ വോട്ട് മറിക്കല്‍ ആരോപണം ഉന്നയിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. എന്‍ എസ് എസിന്റെ നിലപാട് എല്‍ ഡി എഫിന് ദോശമായിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Latest