Connect with us

Kerala

വട്ടിയൂര്‍ക്കാവ്: ബി ജെ പിക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന് ഒ രാജഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു സമ്മതിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എം എല്‍ എ. ഇതിന് പല കാരണങ്ങളുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം അതിലൊരു പ്രധാന ഘടകമായെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയുടെ പികിട്ട് വളരെ പ്രധാനമാണ്. ചെറുപ്പക്കാരനെ നിര്‍ത്തിയുള്ള പരീക്ഷണമാണ് നടത്തിയത്. എന്നാല്‍, ഇത് വിജയിപ്പിക്കാനായില്ല.

ഉപ തിരഞ്ഞെടുപ്പായതിനാല്‍ ഭരണം മാറില്ലെന്ന ബോധ്യത്താല്‍ പ്രചാരണ രംഗത്ത് സജീവമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറായില്ല. ആര്‍ എസ് എസും സജീവമായിരുന്നില്ല. തിരഞ്ഞെടുപ്പിനെ എത്രത്തോളം നമ്മള്‍ ഗൗരവമായി കാണുന്നു എന്നതിന് അനുസരിച്ചായിരിക്കും അവരുടെ പ്രകടനമെന്നും രാജഗോപാല്‍ പറഞ്ഞു.