Connect with us

Kerala

വട്ടിയൂര്‍കാവില്‍ ബി ജെ പി വോട്ടുകള്‍ എല്‍ ഡി എഫിന് മറിച്ചെന്ന് കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ ബി ജെ പി വോട്ടുകള്‍ എല്‍ ഡി എഫിന് മറിച്ച് നല്‍കിയതായി കെ മുരളീധരന്‍ എം പി. കുമ്മനം മത്സരിക്കാതെ സുരേഷിനെ സ്ഥാനാര്‍ഥിയാക്കിയത് വോട്ട് മാറിക്കാനായിരുന്നെന്നും മുരളീധരന്‍ ആരോപിച്ചു. കുമ്മനം രാജശേഖരനാണ് വോട്ട് മറിക്കലിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വോട്ട് മറിക്കലിന്റെയും പാരവെപ്പിന്റേയും പാരമ്പര്യം മുരളിക്കാണെന്നാണ് കുമ്മനം രാജേശഖരന്‍ തിരിച്ചടിച്ചു. വട്ടിയൂര്‍കാവിലെ തോല്‍വി മുന്നില്‍കണ്ടാണ് മുരളീധരന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ യു ഡി എഫിനെ വിജയിപ്പിക്കണമെന്ന എന്‍ എസ് എസ് ആഹ്വാനം വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തള്ളി കളഞ്ഞുവെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. എന്‍ എസ് എസ് വഴി
ആര്‍ എസ് എസ് വോട്ടുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഒരു സമുദായ സംഘടനയുടെയും കുത്തകയല്ല വട്ടിയൂര്‍ക്കാവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest