എസ് എം എ ജില്ലാ സമ്മേളനത്തിന് തുടക്കം

Posted on: October 22, 2019 12:25 pm | Last updated: October 22, 2019 at 12:30 pm
എസ് എം എ മലപ്പുറം (ഈസ്റ്റ) ജില്ലാ സമ്മേളനത്തിൽ മഹല്ല് പ്രതിനിധി സമ്മേളനം ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രൊഫ. എ പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യുന്നു

അരീക്കോട്: സുന്നി മാനേജ്‌മെന്റ്അസോസിയേഷൻ (എസ് എം എ) മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന് അരീക്കോട് ഈസ്റ്റ് വടക്കുംമുറിയിൽ തുടക്കമായി.  സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാ കൗൺസിൽ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയതങ്ങൾ ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. മഹല്ല് പ്രതിനിധി സമ്മേളനം ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രൊഫ. എ പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളി‍ൽ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തന്നൂർ, എം എ ലത്വീഫ് മുസ്‌ലിയാർ, കെ സി അബൂബക്കർ ഫൈസി, വടശേരി ഹസന്‍ മു‌സ്ലിയാര്‍ പങ്കെടുക്കും. അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം, കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ക്ലാസെടുക്കും.

വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ, പി വി അൻവർ എം എൽ എ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി പങ്കെടുക്കും.