Connect with us

Kerala

ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഡി ജി പിക്കു നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷിക്കും. തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും തനിക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നും ആരോപിക്കുന്ന പരാതി തിങ്കളാഴ്ചയാണ് മഞ്ജു ഡി ജി പി. ലോക്‌നാഥ് ബെഹ്‌റയെ നേരിട്ടു കണ്ട് പരാതി നല്‍കിയത്.

ഒടിയന്‍ സിനിമക്ക് ശേഷം തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാറാണെന്നും തന്നെയും തന്നോടൊപ്പം നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നുവെന്നും സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും പരാതിയിലുണ്ട്. വിഷയം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് മഞ്ജു വാര്യര്‍ക്ക് ഡി ജി പി ഉറപ്പു നല്‍കി.

ഡി ജി പിയുടെ മേല്‍നോട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ ഡി വൈ എസ് പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. അന്വേഷണത്തിനു മുന്നോടിയായി ശ്രീകുമാര്‍ മേനോന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. അതിനിടെ, വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്കക്കും മഞ്ജു കത്ത് നല്‍കി.

---- facebook comment plugin here -----

Latest