Connect with us

Kerala

അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു

Published

|

Last Updated

തിരവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച അലര്‍ട്ടുകളിലാണ് പിന്‍വലിച്ചത്.

ഇടുക്കി ജില്ലയില്‍ മാത്രമാണ് ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് ഉള്ളതായി അറിയിപ്പ്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ തുലാ വര്‍ഷത്തിന്റെ ഭാഗമായുള്ള സാധാരണ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്നലെ വരെ തുലാ വര്‍ഷത്തില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 38% അതിക മഴയാണ് കേരളത്തില്‍ ലഭ്യമായത്. എറണാകുളം സൗത്തില്‍ ഇന്നലെ 19.76 സെന്റീമീറ്റര്‍ തോതില്‍ മഴ പെയ്യുന്ന സാഹചര്യമായിരുന്നു. കേരളത്തിന്റെ രണ്ട് ഭാഗങ്ങളിലായി രൂപപ്പെട്ട ന്യൂനമര്‍ദമായിരുന്നു കനത്ത മഴക്ക് കാരണമായതെന്നാണ് നിഗമനം. അറബിക്കടലില്‍ ശക്തി പ്രാപിച്ച ന്യൂനമര്‍ദം വടക്കോട്ട് നീങ്ങി ഒമാന്‍ തീരത്തേക്ക് കടക്കുമെന്നാണ് നിരീക്ഷണം. ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കാന്‍ സമയമെടുക്കുമെന്നും ഇതുമൂലം വടക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങള്‍ മഴക്ക് കാരണമാകുമെന്നുമാണ് സൂചന.