വട്ടിയൂര്‍കാവില്‍ 5000ത്തിന് മുകളില്‍ വോട്ടിന്റെ വിജയം ഉറപ്പെന്ന് എല്‍ ഡി എഫ്

Posted on: October 22, 2019 10:04 am | Last updated: October 22, 2019 at 12:09 pm

തിരുവനന്തപുരം: ത്രികോണ മത്സരം നടന്ന വട്ടിയൂര്‍കാവില്‍ ഇത്തവണ വിജയം പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ട് എല്‍ ഡി എഫ്. 5000ത്തിനും 7000ത്തിനും ഇടയില്‍ വോട്ടിന് വിജയിക്കുമെന്നാണ് ഇടത് വിലയിരുത്തല്‍. എന്‍ എസ് എസ് പരസ്യമായി യു ഡി എഫിന് പിന്തുണ നല്‍കിയെങ്കിലും കാര്യമായ സാമുദായിക ദ്രൂവീകരണം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അടിയൊഴുക്ക് സംബന്ധിച്ച നേരിയ ആശങ്കയും മുന്നണി നേതൃത്വം പങ്കുവെക്കുന്നു.

എന്നാല്‍ പോളിംഗിലുണ്ടായ കുറവാണ് യു ഡി എഫ് നേതൃത്വം പ്രധാനമായും ആശങ്കയായി പറയുന്നത്. 2016ലേക്കാള്‍ പോളിംഗില്‍ കുറവുണ്ടായി. കടുത്ത മത്സരം നടന്നതായി യു ഡി എഫ് നേതാക്കള്‍ പങ്കുവെക്കുന്നു. എല്‍ ഡി എഫായിരുന്നു മുഖ്യ എതിരാളികല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി ജെ പിഏറെ പിന്നോക്കം പോകുമെന്നും യു ഡി എഫ് നേതാക്കള്‍ പറയുന്നു. നേരിയ ഭൂരിഭക്ഷണത്തില്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു ഡി എഫ് നേതാക്കള്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരന്‍ മത്സരിച്ചപ്പോഴുണ്ടായ ഓളം ഇത്തവണ ഉണ്ടാക്കാനായില്ലെന്ന് ബി ജെ പി നേതൃത്വം പറയുന്നു. പോളിംഗിലെ കുറവും എന്‍ എസ് എസ് നിലപാടും തിരിച്ചടിക്ക് കാരണമായേക്കാമെന്നും ഇവര്‍ പറയുന്നു.