ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി സിലിയുടെ മകന്‍

Posted on: October 22, 2019 9:46 am | Last updated: October 22, 2019 at 11:22 am

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പയിലെ മുഖ്യപ്രതി ജോളിക്കെതിരെ കൊല്ലപ്പെട്ട സിലിയുടെ മകന്‍ മകന്റെ നിര്‍ണായക മൊഴി. അമ്മ അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നാണെന്ന് മകന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഒരു ബന്ധുവിന്റെ വിവാഹ സത്ക്കാരത്തിനിടെയാണ് സിലിക്ക് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയതെന്നായിരുന്നു ജോളി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് കളവാണെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് സിലിയുടെ മകന്‍ നല്‍കിയിരിക്കുന്നത്.

സിലിയെ കൊല്ലാനായി മണിക്കൂറുകള്‍ക്കുള്ളില്‍ ജോളി മൂന്ന് തവണ സയനൈഡ് നല്‍കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലര്‍ത്തി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

നേരത്തെ ജോളി തന്നെ കഠിനമായി ഉപദ്രാവിക്കാറുണ്ടെന്നും വീട്ടില്‍ വേര്‍തിരിവ് ഉണ്ടാകാറുണ്ടെന്നും സിലിയുടെ മകന്‍ മൊഴി നല്‍കിയിരുന്നു. സ്വന്തം വീട്ടും അപരിചിതനെപ്പോലെ കഴിയേണ്ട അവസ്ഥ ഉണ്ടാകാറുണ്ടെന്നും മൊഴിയിലുണ്ടായിരുന്നു.