റെഡ് അലര്‍ട്ട്: മദ്റസകള്‍ക്ക് അവധി, പരീക്ഷകള്‍ മാറ്റി

Posted on: October 21, 2019 11:20 pm | Last updated: October 21, 2019 at 11:20 pm

കോഴിക്കോട്: ചൊവ്വാഴ്ച നടക്കേണ്ട മദ്‌റസ അർധവാർഷിക പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ഓഫീസിൽ നിന്ന് അറിയിച്ചു.

റെഡ് അലർട്ടുള്ള ജില്ലകളിലെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്‌റസകൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു. റെഡ് അലർട്ട് ഇല്ലാത്ത ജില്ലകളിൽ സാധാരണ പ്രവൃത്തി ദിവസമായിരിക്കും.