ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഡി ജി പിക്ക് പരാതി നല്‍കി

Posted on: October 21, 2019 11:02 pm | Last updated: October 22, 2019 at 11:22 am

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഡി ജി പിക്ക് പരാതി നല്‍കി.

തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും തനിക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമക്ക് ശേഷം തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാറാണെന്നും പരാതിയിലുണ്ട്. വൈകിട്ട് ഏഴ് മണിയോടെ പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് മഞ്ജു ഡി ജി പിക്ക് പരാതി നല്‍കിയിത്.