കുവൈത്തില്‍ മലയാളി ബാലന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

Posted on: October 21, 2019 10:22 pm | Last updated: October 21, 2019 at 10:22 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മലയാളി ബാലനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജു(13) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ എട്ട് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഗള്‍ഫ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മാധവ്. മാധവിന്റെ പിതാവ് മജുവും മുമ്പ് കുവൈറ്റില്‍ വച്ചുണ്ടായ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.