എസ് എം എ ജില്ലാ സമ്മേളനം: പതാകകൾ ഉയർന്നു

Posted on: October 21, 2019 9:26 pm | Last updated: October 21, 2019 at 9:26 pm
എസ് എം എ മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ചെയർമാൻ ടി അബ്ദുൽ അസീസ് ഹാജി പതാക ഉയർത്തുന്നു

മലപ്പുറം/അരീക്കോട്: ‘മഹല്ലുകൾ; ധർമം നശിക്കരുത്’ എന്ന ശീർഷകത്തിൽ നാളെ അരീക്കോട് തെരട്ടമ്മൽ സാഗർ ഓഡിറ്റോറിയത്തിൽ വൈലത്തൂർ തങ്ങൾ നഗരിയിൽ നടക്കുന്ന എസ് എം എ മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നഗരിയിൽ 47 റീജ്യനൽ കമ്മിറ്റികളെയും 10 മേഖലകളെയും ജില്ലാ കമ്മിറ്റിയെയും പ്രതിനിധീകരിക്കുന്ന 58 പതാകകൾ ഉയർത്തി.

ജില്ലാ സംഘാടക സമിതി ചെയർമാൻ അബ്ദുൽ അസീസ് ഹാജി പുളിക്കൽ നേതൃത്വം നൽകി. കൺവീനർ അബ്ദുല്ലത്വീഫ് മഖ്ദൂമി, ജില്ലാ ജന. സെക്രട്ടറി പത്തപ്പിരിയം അബ്ദുർറശീദ് സഖാഫി സംബന്ധിച്ചു.