വിയ്യൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച; ഒരു ലക്ഷത്തോളം രൂപ നഷ്ടമായി

Posted on: October 21, 2019 7:46 pm | Last updated: October 21, 2019 at 7:46 pm

തൃശ്ശൂര്‍: വിയ്യൂര്‍ ശിവക്ഷേത്രത്തില്‍ കവര്‍ച്ച. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഓട് പൊളിച്ചാണ് കള്ളന്‍ അകത്ത് കയറിയത്. രാവിലെ അഞ്ച് മണിയോടെ ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തിയാണ് മോഷണം നടന്ന വിവരം പോലീസിനെ അറിയിച്ചത്.

ഏഴ് ഭണ്ഡാരങ്ങള്‍ ഉള്ളതില്‍ അഞ്ചെണ്ണവും കുത്തിപ്പൊളിച്ച നിലയിലാണ്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.