Connect with us

Kerala

എറണാകുളത്ത് വോട്ടെടുപ്പിന് രണ്ട് മണിക്കൂര്‍ കൂടുതല്‍ വേണമെന്ന് യു ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതിനാല്‍ എറണാകുളത്ത് വോട്ടെടുപ്പിന് അധിക സമയം അനുവദിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. രണ്ട് മണിക്കൂര്‍ കൂടി കൂടുതല്‍ അനുവദിച്ച് എട്ട് മണിവരെ വോട്ടെടുപ്പ് നീട്ടണമെന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വി ഡി സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ചില ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടിട്ടുണ്ട്. ഈ ബൂത്തുകളില്‍ റി പോളിംഗും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവെക്കുന്നതാണ് ഉചിതമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ പ്രതികരിച്ചിരുന്നു. എറണാകുളത്തെ ബൂത്തുകളില്‍ മഴയെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു. അദ്ദേഹം ആദ്യം അനുഭാവപൂര്‍വ്വമായാണ് പ്രതികരിച്ചത്. എന്നാല്‍ കേന്ദ്രനിരീക്ഷക തടസ്സം നില്‍ക്കുകയാണ്. എന്തായാലും കോണ്‍ഗ്രസിന് ജനാധിപത്യത്തില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും പ്രതികൂല സാഹചര്യമുണ്ടെങ്കിലും എല്ലാവരും സമ്മതിദാനവകാശം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

 

Latest