മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതി അറസ്റ്റില്‍

Posted on: October 21, 2019 2:22 pm | Last updated: October 21, 2019 at 4:59 pm

കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ടിന് ശ്രമിച്ച യുവതി പിടിയില്‍. ബാക്രബയല്‍ സ്‌കൂളിലെ 42-ാം ബൂത്തില്‍ എത്തിയ നബീസ എന്ന യുവതിയാണ് പിടിയിലായത്. ഇവര്‍ക്ക് മണ്ഡലത്തില്‍ എവിടെയും വോട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. യുവതി
മുസ്ലിംലീഗ് അനുഭാവിയാണെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരാളുടെ വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് നബീസ പിടിയിലായത്. ബൂത്ത് ഏജന്റുമാര്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ യുവതിയെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുകയും പോലീസിനെ വിളിച്ചുവരുത്തി പിടിപ്പിക്കുകയുമായിരുന്നു. ആള്‍മാറാട്ടം അടക്കമുള്ള കുറ്റമാണ് യുവതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.