Connect with us

Kerala

സമുദായ സംഘടനകള്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല: വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിനെ അപേക്ഷിച്ച് പല മേഖലകളിലും മികച്ച സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി,സമുദായ സംഘടനകള്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. ഇത് ജാതികള്‍ക്കിടിയില്‍ മത്സരം വര്‍ധിപ്പിക്കും. 12 ശതമാനുള്ള സമുദായ സംഘടനയാണ് ഇത്തരം തെറ്റ് ചെയ്യുന്നത്. 88 ശതമാനം പുറത്തുണ്ട്. അവര്‍ മറിച്ച് ചിന്തിച്ചാല്‍ എന്തായിരിക്കും സ്ഥിതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളം നടത്തിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

ജാതി സംഘടനകള്‍ക്ക് എങ്ങനെയും കേറി മേഴാനുള്ള സ്ഥലമല്ല രാഷ്ട്രീയം. സമദൂരം, ശരിദൂരം എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പരസ്യമായി പിന്തുണക്കുന്നത് ശരിയല്ല. മാടമ്പി സ്വഭാവമുള്ളവരാണ് ഇത്തരം പ്രഖ്യാപനം നടത്തുന്നത്. താക്കോല്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്നാണ് ഇവര്‍ കരുതുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത സര്‍ക്കാറാണ് കേരളത്തിലുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

 

Latest