Connect with us

National

തമിഴ് മനോഹരം; തമിഴര്‍ വിത്യസ്തര്‍- മോദി

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ് ഭാഷയേയും ജനതേയയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാഷ മനോഹരവും തമിഴ് ജനത വ്യത്യസ്തരുമാണ്. ഊര്‍ജസ്വലമായ ഒരു സംസ്‌കാരത്തെ പരിപോഷിപ്പിച്ച, ലോകത്തെ ഏറ്റവും പഴക്കംചെന്ന ഭാഷയില്‍ ആത്മപ്രകാശനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചക്ക് മഹാബലിപുരത്തെത്തിയപ്പോള്‍ രചിച്ച കവിത മോദി നേരത്തെ പങ്കുവച്ചിരുന്നു. “സാഗരമേ നിനക്കെന്റെ സ്‌നേഹവന്ദനം” എന്ന് തുടങ്ങുന്ന കവിതയുടെ തമിഴ് വിവര്‍ത്തനമാണ് മോദി ട്വിറ്ററിലൂടെ പങ്കുവച്ചത്. വിവര്‍ത്തനത്തിന്റെ ചിത്രവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് പാരഗ്രാഫുകളായി തിരിച്ചിരിക്കുന്ന കവിതയില്‍ സമുദ്രവും സൂര്യനും തമ്മിലുള്ള ബന്ധമാണ് വിഷയമാക്കിയിരിക്കുന്നത്.