മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചക്ക് ശേഷം അവധി

Posted on: October 21, 2019 12:47 pm | Last updated: October 22, 2019 at 10:49 pm


മലപ്പുറം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കാരണം കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (21 തിങ്കള്‍) ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. കുട്ടികള്‍ വീടുകളില്‍ തിരിച്ചെത്തി എന്ന് പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും മാതാപിതാക്കള്‍ ജോലി സ്ഥലങ്ങളില്‍ ഉള്ള വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഇന്ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍, പത്തനംതിട്ട ജില്ലകളിലും ഇന്ന് ഉച്ചക്ക് ശേഷം അവധിയാണ്.