Connect with us

Kerala

ജോളിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതിയെ ജോളിയെ ഇന്ന് ഉച്ചക്ക് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജോളിയെ ഹാജരാക്കുന്നത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് ജോളിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. റോയ് തോമസ് കൊലക്കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ജോളി ഇപ്പോള്‍ ജില്ലാ ജയിലിലാണുള്ളത്.

സിലിയെ ദന്താശുപത്രിക്ക് സമീപത്ത് വച്ച് സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിലിയുടെ മരണത്തിലും ജോളിയെ അറസ്റ്റ് ചെയ്തിരുന്നു. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

 

Latest