Connect with us

Eranakulam

മൂന്ന് ജില്ലകളില്‍ ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published

|

Last Updated

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

കനത്ത മഴയെ തുടരുമെന്നമുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഉച്ചക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

കനത്ത മഴ മൂലം ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസുകള്‍ ഉച്ചയ്ക്ക് 2.30 ന് അവസാനിപ്പിക്കേണ്ടതാണെന്ന് കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. തന്മൂലം അധ്യയന സമയം നഷ്ടമാകാതെയിരിക്കുന്നതിനായി അധ്യയന സമയം അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരികള്‍ പുനഃക്രമീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. എന്നാല്‍ യൂണിവേഴ്‌സിറ്റി/ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.

തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ അംഗനവാടികള്‍ക്കും സി ബി എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest