Connect with us

Ongoing News

മുസ്തഫാ ജാനേ റഹ്മത്ത് പെ ലാഘോ സലാം...

Published

|

Last Updated

അയ്യായിരത്തോളം കവിതകൾ രചിച്ച് ഉറുദു സാഹിത്യ ലോകത്ത് പ്രശസ്തനായ മഹാ വ്യക്തിത്വം ഇമാം അഹ്്മദ് റസാഖാൻ ഖാദിരി ബറേൽവി പാടുകയാണ്…. മുസ്തഫാ ജാനേ റഹ്്മത്ത് പെ ലാഘോ സലാം …. റഹ്്മത്തിന്റെ ജീവനായ മുസ്തഫാ (സ) യുടെ മേൽ ലക്ഷോപലക്ഷം സലാം… 272 ഈരടികളിലായി ഇമാം റസാഖാൻ (റ) രചിച്ച സലാം ബൈത്ത്, ഹദാഇഖേ ബക്ശിശ് തുടങ്ങിയവ ഹൃദയങ്ങളിൽ അനുരാഗം കോരിയിടുകയാണ്. ഒത്തിരി പ്രതീക്ഷകൾ നൽകുകയാണ്.

“തേരെ ഖദമോം മേം ജോ ഹൈം ഗൈർക്കാ മുഹ് ക്യാ ദേഘേം കോൻ നസറോം പ്പ ചഢേ ദേഘ് ക്കെ തൽവാ തേരാ.. “അങ്ങയുടെ പാദങ്ങളിൽ കണ്ണും നട്ടിരിക്കാനാണ് മറ്റുള്ളവരുടെ മുഖം ദർശിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്. അങ്ങയുടെ ഉൾപ്പാദം ദർശിച്ചാൽ പിന്നീട് മറ്റാരെങ്കിലും ദൃഷ്ടിയിൽ പെടുമോ ? ശൈഖ് അഹ്്മദ് റസ (റ) മുത്ത് നബി (സ) യുടെ കാൽപാദത്തിനടിയിൽ ചേർന്നിരിക്കാൻ കൊതിക്കുകയാണ്.

മുജദ്ദിദെ മില്ലത്ത് ശൈഖ് അഹ്്മദ് റസാ (റ) ചരിത്രം കൊതിച്ച വ്യക്തിത്വമാണ്. ഇതിനാൽ ചരിത്രം ഒത്തിരി മനോഹരിയായിരിക്കുന്നു. വിവിധ ഫന്നുകളിൽ അനിർവചനീയമായ സമ്മാനങ്ങൾ സമുദായത്തിന് സമർപ്പിച്ച ശൈഖ് അഹ്്മദ് റസ (റ) അതീന്ദ്രിയ ലോകത്തെ സുൽത്വാനും കൂടിയാണ്. വിശ്രുതരായ ഇമാമീങ്ങളെ ഓർമപ്പെടുത്തുന്ന അതുല്യ വ്യക്തിത്വം. അല്ലാമാ സൈനി ദഹ്്ലാന്റെ പ്രിയ ശിഷ്യൻ. നമുക്കും അഭിമാനിക്കാം. നമ്മുടെ മുസ്‌നിദു മലൈബാർ ശൈഖ് അഹ്മദ് കോയ ശാലിയാത്തിയുടെ അഭിവന്ദ്യ ശൈഖും, ഉസ്താദുമാണ് ശൈഖ് അഹ്്മദ് റസാഖാൻ ബറേൽവി. വിജ്ഞാന ശാഖകളിലെല്ലാം അനുഗൃഹീത പ്രാവീണ്യം. അവിടുത്തെ പേന തൊടാത്ത വിജ്ഞാന ശാഖകളുണ്ടോ? എഴുതിത്തീർത്തതിന് കണക്കില്ല. നൂറ്റാണ്ടിലെ ഗസ്സാലിയാണവർ. മൂന്ന് ഭാഷകളിലായി 55 വിഷയങ്ങളിൽ ആയിരത്തിലധികം രചനകൾ അവിടുന്ന് രചിച്ചു. പതിനായിരക്കണക്കിന് ഫത് വകൾ ഫതാവ റള് വിയ്യ എന്ന പേരിൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഉത്തമ റഫറൻസായി ഉപയോഗിക്കപ്പെട്ടു വരുന്നു. തഫ്‌സീർ , ഹദീസ് , തസവ്വുഫ് തുടങ്ങിയ ശാഖകളിലെ രചനകൾ പ്രസിദ്ധമാണ്. ഗണിത ശാസ്ത്രത്തിൽ ഇമാമവർകളുടെ രചനകൾ ലോകത്തിലെ വിവിധ സർവകലാശാലകൾ റഫറൻസായി ഉപയോഗിക്കുന്നു. ഇമാമെ അഹ് ലിസുന്ന എന്നറിയപ്പെടുന്ന ഇമാമവർകൾ പുത്തനാശയക്കാരുടെ തനിനിറം തുറന്ന് കാണിച്ച് ഒട്ടേറെ രചനകൾ നടത്തിയിട്ടുണ്ട്. ഖാദിയാനിസം, ശിയാഇസം, ദേവ്ബന്ദിസം തുടങ്ങിയ വിഷയങ്ങളിലെ രചനകൾ ശ്രദ്ധേയമാണ്.

ഖാദിയാനിസത്തിലെ വികലതകൾ സമർഥിച്ചുകൊണ്ട് ഇമാമവർകൾ രചിച്ച അൽ മുസതനദുൽ മുഅ്തമദ് അസ്സൂഉ വൽ ഇഖാബ് അലൽ മസീഹിൽ കദ്ദാബ് ഖഹ്‌റുദ്ദയ്യാൻ അലാ മുർതദ്ദി ബിഖാദിയാൻ, അൽ ജറാസുദ്ദയ്യാനീ അലൽ മുർതദ്ദിൽ ഖാദിയാനീ, അസ്സാരിമുർറബ്ബാനീ അലാ ഇസ്‌റാഫിൽ ഖാദിയാനീ, ജസാഉല്ലാഹി അദുവ്വഹു തുടങ്ങിയവ ശ്രദ്ധേയമാണ്. ശിയാക്കളുടെ അബദ്ധജടിലമായ വിശ്വാസങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഇമാമവർകൾ ഒത്തിരി രചനകൾ നിർവഹിച്ചിട്ടുണ്ട്. അർറദ്ദുർറാഫിള, അആലിൽ ഇഫാദ, ഗായതുത്തഹ്ഖീഖ്, അൽകലാമുൽ ബഹീ അ്തിഖാദുൽ അഹ്ബാബ്, വജ്ഹുൽ മശൂഖ്, ജംഉൽ ഖുർആൻ , മത്‌ലഉൽ ഖമറൈൻ, അൽ ബുശ്‌റൽ ആജില, അസ്സലാസിലുൽ അൻഖാ, അഅ്‌ലാമു സ്സ്വഹാബ, അർശുൽ ഇഅ്‌സാസി വൽ ഇക്‌റാം , ദബ്ബുൽ അഹവാത്ത്, അൽ അഹാദീസുർരിവായ, അൽ ദുർഹുൽ വാലിജ്, അസ്സിംസാമുൽ ഹൈദരീ, അർറാഇഹത്തുൽ അൻബരിയ്യ, ലംഅത്തുശ്ശംഅ ലി ഹുദാശീഅത്തി ശ്ശനീഅ, ശർഹുൽ മത്വാലിബ് ഫീ മബ്ഹസി അബീ ത്വാലിബ്, അൽ അദില്ലതി ത്വാഇന ഫീ അദാഇൽ മലാഇന ഈ രചനകളെല്ലാം ശിയാ ഇസത്തിന്റെ അടിവേരറുക്കുന്ന ഗ്രന്ഥങ്ങളാണ്. ദേവ്ബന്ദി വഹാബികളുടെ ഒട്ടേറെ ഗ്രന്ഥങ്ങളിലെ ദീനി വിരുദ്ധത തുറന്ന് എഴുതിയും, ഖണ്ഡനം നടത്തിയും, ഉപദേശിച്ചും നീണ്ട ഇരുപതിൽ പരം വർഷം ദഅ്വത്ത് നടത്തിയതിന് ശേഷം ഹുസാമുൽ ഹറമൈനി എന്ന ഗ്രന്ഥം രചിച്ചു. വൈജ്ഞാനിക കേരളത്തിലെ സമുന്നതരുടെ സനദുകൾ ഇമാം അഹ്്മദ് റസ (റ) യിലൂടെയാണ് കടന്നു പോകുന്നത്. ഉത്തർപ്രദേശിലെ ബറേൽവി ശരീഫിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

മുഹമ്മദ് സാനി നെട്ടൂർ
• muhamedsani@gmail.com

---- facebook comment plugin here -----

Latest