Connect with us

Kannur

യു ഡി എഫുകാർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു: പി ജയരാജൻ

Published

|

Last Updated

കണ്ണൂർ: പരസ്യ പ്രചാരണം അവസാനിച്ചിട്ടും സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ അരൂർ മണ്ഡലത്തിൽത്തന്നെ തുടരുന്നതിനെതിരെ യു ഡി എഫ് നൽകിയ പരാതിക്കെതിരെ മറുപടിയുമായി പി ജയരാജൻ. പരസ്യ പ്രചരണം കഴിഞ്ഞിട്ടും പി ജയരാജൻ മണ്ഡലത്തിൽ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി യു ഡി എഫ് കലക്ടർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു. അരൂർ മണ്ഡലത്തിലെ തുറവൂർ പഞ്ചായത്തിലുള്ള 178ാം നമ്പർ ബൂത്ത് പരിധിയിലാണ് ജയരാജൻ താമസിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, താൻ കണ്ണൂരിലാണ് ഉള്ളതെന്ന വിശദീകരണവുമായാണ് പി ജയരാജൻ രംഗത്തെത്തിയത്. ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അരൂരിൽ പരാജയം ഉറപ്പായതോടെ യു ഡി എഫുകാർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. ഇന്നലെ രാവിലെ തലശ്ശേരിയിൽ സി എച്ച് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ഞാൻ അരൂരിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് പറയുന്നത്. പരാതിയും കൊടുത്തു. ഈ പോസ്റ്റ് ഇടുന്ന സമയത്ത് പാനൂരിൽ ആണുള്ളത്.- ജയരാജൻ പേസ്റ്റിൽ പറയുന്നു. തലശ്ശേരിയിൽ സി എച്ച് കണാരൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ഫോട്ടോയും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.