Connect with us

Kerala

കെ സുധാകരന്റെ പരമാർശം: വി എസിനോട് ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രായത്തെ പരിഹസിച്ചുകൊണ്ടുള്ള കോൺഗ്രസ് എം പി. കെ സുധാകരന്റെ പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വി എസ് അച്യുതാനന്ദനോട് ഖേദം പ്രകടിപ്പിച്ചു. ഇന്നലെ 97ാം പിറന്നാൾ ആഘോഷിച്ച വി എസിനെ പിറന്നാൾ ആശംസ അർപ്പിക്കാൻ വിളിച്ച് സംസാരിക്കുന്നതിനിടെയാണ് മുല്ലപ്പള്ളി സുധാകരന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചത്. അങ്ങനെ സംഭവിച്ച് പോയെന്നും ഇതിൽ ഖേദമുണ്ടെന്നും മുല്ലപ്പള്ളി വി എസിനോട് പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ആയിക്കോട്ടെ എന്നായിരുന്നു വി എസ് ഇതിനോട് പ്രതികരിച്ചത്. വി എസിന്റെ വറ്റി വരണ്ട തലയോട്ടിയിൽ നിന്ന് എന്ത് പരിഷ്‌കാരമാണ് ജനങ്ങൾ പ്രതീക്ഷിക്കേണ്ടതെന്നായിരുന്നു വി എസിനെതിരെയുള്ള കെ സുധാകരന്റെ പരാമർശം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർഥി മോഹൻ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം കെ സുധാകരൻ വി എസ് അച്യുതാനന്ദന്റെ പ്രായത്തെ പരിഹസിച്ച് വിവാദ പരാമർശം നടത്തിയത്.