അമൃത എന്‍ജിനീയറിംഗ് കോളജുകളില്‍ ബി. ടെക് പ്രവേശനത്തിന് അപേക്ഷിക്കാം

Posted on: October 20, 2019 6:30 pm | Last updated: October 20, 2019 at 6:30 pm

അമൃത വിശ്വവിദ്യാപീഠം അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗിന്റെ അമൃതപുരി, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, അമരാവതി ക്യാമ്പസുകളില്‍ ആരംഭിക്കുന്ന ബി. ടെക്. കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2020 ലെ ജെ ഇ ഇ, അമൃത എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എ ഇ ഇ ഇ) എന്നിവയിലെ സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

2020 ഏപ്രില്‍ 23 മുതല്‍ 27 വരെയാണ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ. തമിഴ്‌നാട്ടില്‍ മാത്രമായി നടത്തുന്ന ഓഫ്‌ലൈന്‍ പരീക്ഷ മേയ് രണ്ടിനാണ്. ജെ ഇ ഇ മെയിന്‍ മുഖേന അപേക്ഷിക്കുന്നതിന് 300 രൂപയും എ ഇ ഇ ഇ മുഖേന അപേക്ഷിക്കുന്നതിന് 1000 രൂപയുമാണ് ഫീസ്. രണ്ട് റാങ്കുകളുടെ അടിസ്ഥാനത്തിലും ഒരു അപേക്ഷാര്‍ഥിക്ക് സീറ്റ് നേടാന്‍ അവസരമുണ്ട്.

മാത്തമാറ്റിക്‌സ് 40, ഫിസിക്‌സ് 30, കെമിസ്ട്രി 30 മാര്‍ക്ക് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. മൂന്ന് മണിക്കൂറാണ് പരീക്ഷാസമയം. അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.amrita.edu/btech സന്ദര്‍ശിക്കുക.