ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍മാരുടെ മക്കള്‍ക്ക് എസ് ടി എഫ് സി സ്‌കോളര്‍ഷിപ്പ്

Posted on: October 20, 2019 6:18 pm | Last updated: October 20, 2019 at 6:18 pm

മിടുക്കരായ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കൊമേഴ്‌സ്യല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍മാരുടെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് പത്ത്, 12 ക്ലാസുകള്‍ക്കുശേഷം പ്രൊഫഷനല്‍ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ്. ഡിപ്ലോമ, ഐ ടി ഐ, പോളിടെക്‌നിക് കോഴ്‌സുകളിലോ ഗ്രാജ്വേഷന്‍, എന്‍ജിനിയറിംഗ് കോഴ്‌സിനോ (3/4 വര്‍ഷം) എൻറോൾ ചെയ്തവരാവണം.

അപേക്ഷകര്‍ പത്ത്, 12 ക്ലാസുകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കുടുംബത്തിന്റെ വാര്‍ഷികവരുമാനം നാല് ലക്ഷം രൂപയില്‍ കവിയരുത്. 15,000 മുതല്‍ 35,000 രൂപവരെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്. വിശദ വിവരങ്ങള്‍ www.b4s.in വെബ്‌സൈറ്റില്‍ ലഭിക്കും.