ജെ ഇ ഇ മെയിന്‍ 2020: അപേക്ഷയിലെ തെറ്റുതിരുത്താന്‍ അവസരം

Posted on: October 20, 2019 6:15 pm | Last updated: October 20, 2019 at 6:16 pm

നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ജെ ഇ ഇ മെയിന്‍ 2020 പരീക്ഷക്കുള്ള ഓണ്‍ലെന്‍ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. ജെ ഇ ഇ മെയിന്‍ വെബ്‌സൈറ്റായ www.jeemain.nta.nic.in ല്‍ ലോഗിന്‍ ചെയ്ത് ഒക്‌ടോബര്‍ 20 വരെ തെറ്റുകള്‍ തിരുത്താന്‍ അവസരം ലഭിക്കും. തിരുത്തലുകള്‍ വരുത്താനുള്ള അധിക ഫീസ് ഓണ്‍ലൈനായി അടച്ച ശേഷമാണ് അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടത്.

ജനുവരി ആറ് മുതല്‍ 11 വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക. ഐ ഐ ടിയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജെ ഇ ഇ. മെയിന്‍ ആദ്യ പേപ്പര്‍ എഴുതണം. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ ഐ ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ എന്നിവയിലെ ബി ഇ, ബി ടെക്, ബി ആര്‍ക്, ബി പ്ലാനിംഗ്‌ പ്രവേശനം ജെ ഇ ഇ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്. വര്‍ഷത്തില്‍ രണ്ടുതവണയാണ് ജെ ഇ ഇ. മെയിന്‍ നടക്കുന്നത്. രണ്ടാം പരീക്ഷ 2020 ഏപ്രില്‍ മൂന്നുമുതല്‍ ഒമ്പതുവരെ നടക്കും. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് ഏഴ്‌ വരെ നടത്താം.