ഹരിത നൈപുണ്യ വികസനത്തില്‍ പരിശീലനം

ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം
Posted on: October 20, 2019 6:13 pm | Last updated: October 20, 2019 at 6:13 pm

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹായധനത്തോടെ നടപ്പാക്കുന്ന ഹരിത നൈപുണ്യവികസന പരിശീലന പദ്ധതിയില്‍ വിവിധ കോഴ്‌സുകിലേക്ക് ഒക്‌ടോബര്‍ 25 വരെ അപേക്ഷിക്കാം. 10ാം ക്ലാസ്, പ്ലസ് ടു, ബിരുദം, എന്‍ജിനിയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. പരിശീനം സൗജന്യമാണ്. തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനകാലയളവില്‍ താമസസൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.
അപേക്ഷ www.gsdpenvis.gov.in മുഖേന സമര്‍പ്പിക്കാം. അവസാന തീയതി: ഒക്ടോബര്‍ 25. വിവരങ്ങള്‍ക്ക്: 04712548210, [email protected], www.kerenvis.nic.in
കോഴ്‌സ്, യോഗ്യത, പരിശീലനം സംഘടിപ്പിക്കുന്ന സ്ഥാപനം, സമയം എന്നിവ ക്രമത്തില്‍…

  • പ്ലാന്റ് ടിഷ്യൂകള്‍ച്ചര്‍ സാങ്കേതിക വിദ്യകളും പ്രായോഗികതയും: ശാസ്ത്രബിരുദം, തിരുവനന്തപുരം പാലോട് ജവാഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, 320 മണിക്കൂര്‍.
  • അന്തരീക്ഷ മലിനീകരണം കണ്ടുപിടിക്കുക, മണ്ണ് മലിനീകരണം: ശാസ്ത്രത്തില്‍ ബിരുദം, എന്‍ജിനിയറിംഗില്‍ ഡിപ്ലോമ, തൃശ്ശൂര്‍ പീച്ചി കേരള വനഗവേഷണ കേന്ദ്രം, 200 മണിക്കൂർ
  • ജലത്തിന്റെ ബജറ്റിങ്ങും ഓഡിറ്റിംഗും: ബിരുദം, കോഴിക്കോട് കുന്ദമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രം, 200 മണിക്കൂര്‍.
  • എന്‍ ടി എഫ് പികളുടെ വാല്യൂ അഡിഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് (ചെടി ഉത്പത്തി) മുള കരകൗശലവൃത്തി: ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡമില്ല. തൃശ്ശൂര്‍ പീച്ചിയിലെ കേരള വനഗവേഷണകേന്ദ്രം, 400 മണിക്കൂര്‍.
  • അന്തരീക്ഷ മലിനീകരണം കണ്ടുപിടിക്കുക വായു, ജലമലിനീകരണം: ശാസ്ത്രത്തില്‍ ബിരുദം/എന്‍ജിനിയറിംഗില്‍ ഡിപ്ലോമ, കോഴിക്കോട് കുന്ദമംഗലം ജലവിഭവവികസന വിനിയോഗകേന്ദ്രം, 260 മണിക്കൂര്‍.
  • ഈറ (മുള)യുടെ പ്രചാരണവും കാര്യനിര്‍വഹണവും: 12-ാം തരം വിജയിച്ചവര്‍ക്ക്, തൃശ്ശൂര്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം, 240 മണിക്കൂര്‍.
  • വന്യ കീടശാസ്ത്രപഠനവും കീടനിയന്ത്രണവും: ബിരുദം, തൃശ്ശൂര്‍ പീച്ചി കേരള വനഗവേഷണ കേന്ദ്രം, 216 മണിക്കൂര്‍.
  • ക്വാളിറ്റി പ്ലാന്റിംഗ് മെറ്റീരിയല്‍ പ്രൊഡ്യൂസര്‍: 10ാം ക്ലാസ് വിജയം, തിരുവനന്തപുരം പാലോട് ജവാഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, 240 മണിക്കൂര്‍.