സഊദിയില്‍ പെട്രോള്‍ വില നിരക്ക് കുറച്ചു; പുതിയ നിരക്ക് ഒക്ടോബര്‍ 20 മുതല്‍ പ്രാബല്യത്തില്‍

Posted on: October 20, 2019 5:19 pm | Last updated: October 20, 2019 at 5:19 pm

റിയാദ്: സഊദിയില്‍ മൂന്നാം പാദ പെട്രോള്‍ ഉത്പന്നങ്ങളുടെ നിരക്ക് സഊദി അറാംകോ പുതുക്കി നിശ്ചയിച്ചു. നിരക്കുകള്‍ ഒക്ടോബര്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സഊദി അറാംകോ അറിയിച്ചു.

ബെന്‍സീന് 91 ഇനത്തിന്റെ വില ലിറ്ററിന് ഒരു റിയാല്‍ അന്‍പത്തിമൂന്ന് ഹലാല ഉണ്ടായിരുന്നത് ഒരു റിയാല്‍ അമ്പത് ഹലാലയായും ബെന്‍സീന്‍ 95 വിഭാഗത്തിന്റെ വില രണ്ട് റിയാല്‍ പതിനെട്ട് ഹലാല ഉണ്ടായിരുന്നത് രണ്ട് റിയാല്‍ അഞ്ച് ഹലാലയായുമായാണ്. പുതുക്കി നിശ്ചയിച്ചു. നേരിയ കുറവാണ് നാലാം പാദത്തിലെ വിലയില്‍ ഉണ്ടായിരിക്കുന്നത്.

2019 ജനുവരി മുതലാണ് അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലക്കനുസരിച്ച് രാജ്യത്ത് എണ്ണ വില പുതുക്കി നിശ്ചയിക്കുന്നതിന് തുടക്കം കുറിച്ചത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പുതുക്കിയ വില പ്രഖ്യാപിക്കുന്നത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.

ഗള്‍ഫ് രാജ്യങ്ങളെ എണ്ണ വിലകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് രാജ്യത്തെ എണ്ണവില. കഴിഞ്ഞ പാദത്തിലെ വിലയേക്കാള്‍ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.