ആരോഗ്യ ക്യാമ്പ് ശ്രദ്ധേയമായി

Posted on: October 20, 2019 5:21 pm | Last updated: October 20, 2019 at 5:21 pm
സഹിഷ്ണുത വര്‍ഷത്തിന്റെ ഭാഗമായി സിറാജ് ദിനപത്രം അബുദാബി എൽ എൽ എച് ആശുപത്രിയിൽ സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പ്

അബൂദബി: സഹിഷ്ണുത വര്‍ഷത്തിന്റെ ഭാഗമായി സിറാജ് ദിനപത്രം സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പ് ശ്രദ്ധേയമായി. ആരോഗ്യമുള്ള ഹൃദയം, ആരോഗ്യകരമായ ജീവിതം എന്ന സന്ദേശത്തില്‍ ഐ സി എഫ്, ആര്‍ എസ് സി മുസഫ്ഫ സെൻട്രൽ കമ്മിറ്റിയുടെ സഹകരണത്തോടെ  സംഘടിപ്പിച്ച ക്യാമ്പ്  മുസഫ്ഫ എല്‍ എല്‍ എച്ച് ആശുപത്രിയിലാണ് ഒരുക്കിയത്.

ജനറല്‍ ചെക്കപ്പ്, ഇ സി ജി, കാര്‍ഡിയോളജി ചെക്കപ്പ്, കൊളസ്ട്രോള്‍, എച്ച് ഡി എല്‍, എഫ് ബി എസ് തുടങ്ങിയ പരിശോധനകള്‍ നടത്തി. കൂടാതെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഫാത്തിമയുടെ ബോധവത്ക്കരണ ക്ലാസ്, കുട്ടികളുടെ ചിത്രരചനാ മത്സരം, ഐ സി എഫ് വനിത വിഭാഗം ഹാദിയ ടീം നേതൃത്വത്തിൽ ഭക്ഷ്യ മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

ഹമീദ് സഅദി ഈശ്വരമംഗലം, റാഷിദ് പൂമാടം, സമീർ മുസ്തഫ, മൊയ്‌തീൻ പൊൻമുണ്ടം, കുഞ്ഞു കാളാട്, റാഷിദ് മൂർക്കനാട്, നിവിൻ വർഗീസ് അങ്കമാലി, ശിഹാബ് തളങ്കര എന്നിവർ നേതൃത്വം നൽകി.