Connect with us

Kerala

നിയമത്തിനും ചട്ടത്തിനുമൊന്നും തന്റെ മനസ്സിലെ നന്മയെ തടയാനാകില്ല: മന്ത്രി കെ ടി ജലീല്‍

Published

|

Last Updated

കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മന്ത്രി കെ ടി ജലീല്‍. നിയമത്തിനും ചട്ടത്തിനുമൊന്നും തന്റെ മനസ്സിലെ നന്മയെ തടയാനാകില്ല. കോഴിക്കോട് മുക്കത്ത് ബി പി മൊയ്തീന്‍ സേവാമന്ദിറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ചട്ടങ്ങളും നിയമങ്ങളുമെല്ലാം മനുഷ്യ നന്മക്കും ക്ഷേമത്തിനും വേണ്ടിയുള്ളതാണ്. ഇതെല്ലാം ചട്ടങ്ങള്‍ക്ക് എതിരും മഹാ അപരാധവും തെറ്റുമാണെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. ആകാശം കീഴ്‌മേല്‍ മറിഞ്ഞാലും ഭൂമി പിളര്‍ന്നാലും നിലപാടുകളില്‍ മാറ്റം വരുത്തില്ല. ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Latest