Connect with us

Ongoing News

രോഹിത്, രഹാനെ....ഒടുവില്‍ വെടിക്കെട്ടിലൂടെ റെക്കോഡിട്ട് ഉമേഷും

Published

|

Last Updated

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം താരമായി വാലറ്റക്കാരന്‍ ഉമേഷ് യാദവും. ഒമ്പതാമനായി കളത്തിലിറങ്ങി വെറും പത്ത് പന്തില്‍ 31 റണ്‍സ് (സ്‌ട്രൈക്ക് റേറ്റ്-310) വാരിക്കൂട്ടിയ ഉമേഷ് ക്രിക്കറ്റിലെ റെക്കോഡ് പുസ്തകത്തിലാണ് സ്വന്തം പേരെഴുതിയത്.

അഞ്ച് സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു ഉമേഷിന്റെ വെടിക്കെട്ട് പ്രകടനം. 14 പന്തില്‍ 31 എടുത്ത് ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളമിംഗ് തീര്‍ത്ത റെക്കോഡാണ് ഉമേഷ് തകര്‍ത്തത്.

Latest