Connect with us

National

പാക്കിസ്ഥാനിലെ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍ സിംഗ് പങ്കെടുക്കും

Published

|

Last Updated

ഇസ്‌ലാമാബാദ്: നവംബര്‍ 9 ന് ഇസ്ലാമാബാദില്‍ നടക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. സിംഗ് തന്റെ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും പ്രത്യേക അതിഥി എന്നതിലുപരി ഒരു സാധാരണക്കാരനായായിരിക്കും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുകയെന്നും ഖുറേഷി വ്യക്തമാക്കി.

നിര്‍ദ്ദിഷ്ട ഇടനാഴി കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബിനെ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേര ബാബ നാനാക്ക് ദേവാലയവുമായി ബന്ധിപ്പിക്കുകയും ഇന്ത്യന്‍ തീര്‍ഥാടകരുടെ വിസ രഹിത യാത്രയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്യും. 1522 ല്‍ ഗുരു നാനക് ദേവ് സ്ഥാപിച്ച കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ പെര്‍മിറ്റ് മാത്രമേ ആവശ്യമുള്ളൂ.

ഇന്ത്യന്‍ അതിര്‍ത്തി മുതല്‍ കര്‍താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വരെയുള്ള ഇടനാഴി പാകിസ്ഥാനാണ് നിര്‍മ്മിക്കുന്നത്. മറ്റൊരു ഭാഗം പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക്ക് മുതല്‍ അതിര്‍ത്തി വരെ ഇന്ത്യ നിര്‍മിക്കും. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്റെ ഇടനാഴി ഉദ്ഘാടനം ചെയ്യും. പ്രതിദിനം അയ്യായിരം ഇന്ത്യന്‍ സിഖുകാര്‍ക്ക് അവരുടെ പുണ്യസ്ഥലം സന്ദര്‍ശിക്കാന്‍ ഇടനാഴി വഴിയൊരുക്കുമെന്ന് ഖുറേഷി പറഞ്ഞു.