Connect with us

Kerala

മാര്‍ക്ക് ദാന വിവാദം: വീഴ്ചയില്ലെന്ന് വ്യക്തമാക്കി വൈസ് ചാന്‍സലര്‍

Published

|

Last Updated

കോട്ടയം: എം ജി സര്‍വകലാശാല അദാലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കിയതില്‍ വീഴ്ചയില്ലെന്ന് വ്യക്തമാക്കി വൈസ് ചാന്‍സലര്‍ സാബു തോമസ്. മോഡറേഷന്‍ നല്‍കിയത് വിദ്യാര്‍ഥികളുടെ നന്മക്കാണെന്ന് മാര്‍ക്ക് ദാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിന് അദ്ദേഹം മറുപടി നല്‍കി.

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് മോഡറേഷന്‍ നല്‍കിയത്. അതു നല്‍കാനുള്ള അവകാശം സിന്‍ഡിക്കേറ്റിനും സര്‍വകലാശാലക്കുമുണ്ട്. സര്‍വകലാശാലയുടെ ഗുണനിലവാരത്തെ മോഡറേഷന്‍ സമ്പ്രദായം ബാധിച്ചിട്ടില്ല. കാര്യങ്ങള്‍ വിശദീകരിച്ച് രജിസ്ട്രാര്‍ ഡോ. കെ സാബുക്കുട്ടന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്.

Latest