Connect with us

Kerala

കള്ളവോട്ട് തടയാന്‍ മഞ്ചേശ്വരത്ത് വോട്ടെടുപ്പ് മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തും

Published

|

Last Updated

കാസര്‍കോട്: ഏറെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും ഇത്തവണ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. മഞ്ചേശ്വരത്തെ മുഴുവന്‍ പോളിംഗ് ബൂത്തിലും വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം തയ്യാറായിട്ടുണ്ട്. വോട്ടെടുപ്പ് സംബന്ധിച്ച് പിന്നീട് എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍ പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാകും വീഡിയോ ചിത്രീകരണം. നിരവധി പ്രശ്‌ന ബാധിത ബൂത്തുകളുള്ളതിനാല്‍ കനത്ത സുരക്ഷയിലാലും വോട്ടെടുപ്പ്.

---- facebook comment plugin here -----

Latest