Connect with us

Kerala

ബി പി സി എല്‍ സ്വകാര്യവത്ക്കരണം ഉപേക്ഷിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി പി സി എല്‍) സ്വകാര്യ വത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബി പി സി എല്‍. ഇത് സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചത് ജനങ്ങളില്‍ വലിയ ഉത്ക്കണ്ഠ ഉളവാക്കിയിരിക്കുകയാണ്. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബി പി സി എല്‍ നടത്തിയത്. ഇപ്പോള്‍ ബി പി സി എല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കൈയെടുത്താണ്. റിഫൈനറിയില്‍ കേരള ത്തിന് അഞ്ച് ശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബി പി സി എല്‍ ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തിന്റെ ഓഹരി നിലനിര്‍ത്തുകയും ബോര്‍ഡില്‍ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുകയും ചെയ്തു. 1500 കോടിയോളം രൂപ കേരള സര്‍ക്കാര്‍ ബി പി സി എല്ലിന് വായ്പ നല്‍കാനും തയ്യാറായി. ഇതെല്ലാം പൊതുമേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാല വികസിപ്പിക്കണമെന്ന ഉദ്ദേശം വെച്ചാണ്. ഇതിനാല്‍ ലാഭകരമായി ,അഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയെ പൊതുമേഖലയില്‍ നിലനില്‍ത്തണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

 

Latest