Connect with us

Kerala

ആവേശത്തേരിലേറി കൊട്ടിക്കലാശം; 21ന് അഞ്ച് മണ്ഡലങ്ങളും ബൂത്തിലേക്ക്

Published

|

Last Updated

തിരുവനനന്തപുരം: വാദ്യമേളങ്ങളുടെ അകമ്പടിയോടെ,
അണികളും നേതാക്കളും തീര്‍ത്ത ആവേശതിരയിളക്കത്തിനൊടുവില്‍ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതരിഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരത്തിന് ആവേശ സമാപനം. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിനൊടുവില്‍ കേരളത്തിന്റെ തെക്കും വടക്കും മധ്യഭാഗത്തുമായുള്ള അഞ്ച് മണ്ഡലങ്ങലെ ജനത 21ന് പോളിംഗ് ബൂത്തിലേക്ക് പോകും. ഭാവി കേരളത്തിന്റെ രാഷ്ട്രീയ അധികാരത്തേലെ പോലും സ്വാധീനിക്കാന്‍ കഴിയുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായും വ്യാഖ്യാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പിന് മുമ്പെങ്ങുമില്ലാത്ത പ്രചാരണ രീതികളാണ് ഇത്തവണയുണ്ടായത്. രാഷ്ട്രീയത്തേക്കാള്‍ ഉപരി ജാതി, മത സമുദായ സംഘടനകളുടെ നിലാപടുകള്‍ വലിയ തോതില്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ജാതി സംഘടനകള്‍ പരസ്യമായി പ്രചാരണ രംഗത്തിറങ്ങി. തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഇത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് ഉറപ്പ്.

ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് ഉപ്പള കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. മുന്നണികള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത് ഇല്ലാതാക്കാന്‍ കേന്ദ്രസേനയടക്കമുള്ളവര്‍ നടുവില്‍ മതിലുപോലെ നിന്നാണ് കൊട്ടിക്കലാശത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രചാരണത്തിന്റെ അവസാനം വരെ മൂന്ന് മുന്നണികളും കളത്തില്‍ നിറഞ്ഞ് നിന്നു. മഞ്ചേശ്വരത്ത് യു ഡി എഫ് മണ്ഡലം നിലനിര്‍ത്തുമോ, 89 വോട്ടുകള്‍ക്ക് കൈവിട്ട മണ്ഡലം ബി ജെ പി സ്വന്തമാക്കുമോ, ഇടതുമുന്നണി ചരിത്രം കുറിക്കുമോയെന്ന് അറിയാന്‍ 24ന് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പ്. ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട, മണ്ഡലത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കി ഇടത് മുന്നണി നടത്തിയ നീക്കമാണ് ഇത്തവണ ശ്രദ്ധേയം, ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റൈ ആരുടെയെല്ലാം വോട്ട് ബാങ്കിലക്ക് കയറുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണ്.

പേരൂര്‍ക്കട കേന്ദ്രീകരിച്ചായിരുന്നു വട്ടിയൂര്‍കാവില്‍ കൊട്ടിരക്കാലാശം. പേരൂര്‍ക്കട ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ പരസ്യ പ്രചാരണത്തിന്റെ സമാനം ആവേശമാക്കി. മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ കൊട്ടിക്കലാശത്തില്‍ അണിനിരന്നു. തൃശൂര്‍ പൂരത്തിന് സമാനമായി വാദ്യമേളങ്ങളോടെയാണ് മുന്നണികള്‍ പ്രചാരണത്തിന്റെ അവസാന നിമിഷം ആഘോഷിച്ചത്. എന്‍ എസ് എസ് യു ഡി എഫിനായി പരസ്യ നിലപാടെടുത്ത മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് എന്നതാണ് ഇത്തവണ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്.

ശക്തമായ മഴ അതിജീവിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കോന്നിയില്‍ കൊട്ടിക്കലാശത്തില്‍ അണിനിരന്നത്. കോന്നിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ശക്തമായ ത്രികോണ് മത്സരം നടക്കുന്നു എന്ന് പുറമെ തോന്നിക്കുന്ന തരത്തില്‍ ഒരു കൊട്ടിക്കലാശം നടന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടത്തെ പോരാട്ട ചൂട് വിവരിക്കുന്ന തരത്തില്‍ പര്‌സ്യ പ്രചാരണ വിഷയം ചെറിയ സംഘര്‍ഷവുമുണ്ടായി. യു ഡി എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുന്നതിനായി ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിശ്ചിത സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍, അനുവദിച്ച സ്ഥലത്തെ മറികടന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ മുന്നോട്ടുപോയതോടെയാണ് സംഘര്‍ഷത്തിലെത്തിച്ചത്.

അരൂരില്‍ ബൈക്ക് റാലികളും കലാപ്രകടനങ്ങളുമായായിരുന്നു മുന്നണികളുടെ കൊട്ടിക്കലാശം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്ലോട്ടുകളും റാലികളുമായാണ് പരസ്യപ്രചാരണത്തിന്റെ സമാപനത്തിന് കൊഴുപ്പേകി. യു ഡി എഫ് ശക്തി കേന്ദ്രമായ എറണാകുളത്ത് കൊട്ടിക്കലാശത്തിന് അവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ എല്‍ ഡി എഫും കഴിഞ്ഞു.