Connect with us

Eranakulam

അമ്മയും രണ്ട് മക്കളും ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

Published

|

Last Updated

കൊച്ചി: അമ്മയെയും രണ്ടുമക്കളെയും ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. കൊച്ചി സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജിലാണ് സംഭവം. മുറിയില്‍ നിന്നും വിഷക്കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

ഈ മാസം പതിനാലിനാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. രണ്ടുദിവസത്തിനു ശേഷം മടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് മുറി പരിശോധിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പോലീസെത്തി മുറി ചവിട്ടിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

---- facebook comment plugin here -----

Latest