ഷാര്‍ജയില്‍ മരുഭൂമി സഫാരിക്കിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

Posted on: October 19, 2019 2:31 pm | Last updated: October 19, 2019 at 2:31 pm
പ്രതീകാത്മക ചിത്രം

ഷാര്‍ജ: ഷാര്‍ജയില്‍ മരുഭൂമി സഫാരിക്കിടെ വാഹനം അപകടത്തില്‍പെട്ട് രണ്ടു മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. മദാമിനടുത്തായിരുന്നു അപകടം.

സഫാരിക്കിടെ ഇവര്‍ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. റിയാദില്‍ നിന്ന് സന്ദര്‍ശക വിസയിലാണ് നിസാം യുഎഇയിലെത്തിയത്. പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് മരിച്ച ഷബാബ്.

വാഹനം വാടകക്ക് എടുത്താണ് ഇവര്‍ മരുഭൂമി സഫാരിക്കായി പോയത്. വാഹനമോടിച്ചിരുന്ന ഹാറൂണ്‍, കൂട്ടുകാരന്‍ റിഗോ തോമസ് എന്നിവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.