Connect with us

Kerala

മാര്‍ക്ക് ദാന വിവാദം: കെ ടി ജലീലിനെതിരെ കരിങ്കൊടി, പ്രതിഷേധം

Published

|

Last Updated

മലപ്പുറം: മാര്‍ക്ക്ദാന വിവാദത്തില്‍ പെട്ട മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധയിടങ്ങളില കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മലപ്പുറം തവനൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടന്ന് ഓഫീസ് വളപ്പില്‍ കയറിയ പ്രതിഷേധക്കാരെ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. തവനൂര്‍ മണ്ഡലത്തില്‍ മന്ത്രിക്ക് എതിരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

അതിനിടെ, കുറ്റിപ്പുറത്ത് ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. റോഡ് അറ്റക്കുറ്റപ്പണി അവലോകന യോഗത്തിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയായിരുന്നു.

കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലും ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ ജലീലിന്റെ കോലം കത്തിക്കുകയും ചെയ്തു.

Latest