Connect with us

Kerala

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ്; സബ് കലക്ടര്‍ക്ക് എതിരെ അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: വ്യാജ വരുമാനസര്‍ട്ടീഫിക്കറ്റ് ഹാജരാക്കി ഒബിസി ക്വാട്ടയില്‍ സര്‍വീസില്‍ കയറിയ ഐഎഎസ് ഉദ്യോഗസ്ഥന് എതിരെ കേന്ദ്ര പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം അന്വേഷണം തുടങ്ങി. മലബാര്‍ മേഖലയില്‍ സബ് കലക്ടറായി പ്രവര്‍ത്തിക്കുന്ന 2016 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരെയാണ് അന്വേഷണം. ഈ മാസം 25ന് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എറണാകുളം കലക്ടര്‍ ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വരുമാനം കുറച്ച് കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഒബിസി ക്വാട്ടയില്‍ അനധികൃത നിയമനം നേടിയെന്നാണ് ഇയാള്‍ക്കെതിരായ ആക്ഷേപം. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഐഎഎസ് പദിവ റദ്ദാക്കും. 2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215ാം റാങ്കുകാരനാണ് ഇയാള്‍. കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹത്തിനതിരെ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തില്‍നിന്നു ചീഫ് സെക്രട്ടറിക്ക് കത്ത് ലഭിച്ചത്.

യുപിഎസ് സിക്ക് നല്‍കിയ അപേക്ഷാ ഫോറത്തില്‍ മാതാപിതാക്കള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെന്നും ആദായനികുതി അടക്കുന്നില്ലെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ 2012-13ല്‍ 1.8 ലക്ഷവും, 2013-14ല്‍ 1.9 ലക്ഷവും, 2014-15ല്‍ 2.4 ലക്ഷവുമാണു വരുമാനം രേഖപ്പെടുത്തിയത്. അന്നു ആറു ലക്ഷം രൂപയായിരുന്നു മേല്‍ത്തട്ട് പരിധി. എറണാകുളം കലക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുടുംബത്തിന്റെ 2012-13ലെ വാര്‍ഷിക വരുമാനം 21,80,967 രൂപയാണ്. 2013-14ല്‍ ഇതു 23,05,100 രൂപയും 2014-15ല്‍ 28,71,375 രൂപയുമാണ്. ഇതുപ്രകാരം ഇയാള്‍ നല്‍കിയ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അസാധുവാകും.

അതോടെ ഒബിസി നോണ്‍ ക്രിമിലെയര്‍ പദവിയില്‍ ലഭിച്ച സിവില്‍ സര്‍വീസ് റാങ്കും അസാധുവാകും. യുപിഎസ്‌സിയ്ക്കു തെറ്റായ വിവരങ്ങള്‍ നല്‍കിയതിനു ശിക്ഷാനടപടികള്‍ വേറെ നേരിടേണ്ടിയും വരും.

Latest