Connect with us

Ongoing News

ടെസ്റ്റ്, ടി ട്വന്റി; പാക് ടീം നായക സ്ഥാനത്തു നിന്ന് സര്‍ഫ്രാസ് ഔട്ട്

Published

|

Last Updated

ലാഹോര്‍: സര്‍ഫ്രാസ് അഹമ്മദിനെ ടെസ്റ്റ്, ടി ട്വന്റി ക്രിക്കറ്റിന്റെ നായക സ്ഥാനത്തു നിന്ന് പാക്കിസ്ഥാന്‍ ഒഴിവാക്കി. പാക് ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) അറിയിച്ചതാണ് ഇക്കാര്യം. ടെസ്റ്റില്‍ അസ്ഹര്‍ അലിയും ടി ട്വന്റിയില്‍ ബാബര്‍ അസവും ആയിരിക്കും പുതിയ നായകന്മാര്‍.

ഏകദിന ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം ജൂലൈയിലാണ് പാക്കിസ്ഥാന് ഇനി ഏകദിന മത്സരമുള്ളത്. ടെസ്റ്റ്, ടി ട്വന്റി നായക സ്ഥാനത്തു നിന്ന് മാത്രമല്ല ടീമില്‍ നിന്നു തന്നെ സര്‍ഫ്രാസിനെ ഒഴിവാക്കിയതായാണ് വിവരം.

Latest