Connect with us

Kerala

കൊല്ലത്ത് സ്‌കൂളിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് കുട്ടികള്‍ക്ക് പരുക്ക്

Published

|

Last Updated

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏരൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ മാലിന്യ ടാങ്കിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലിന്യ ടാങ്കിനു സമീപം കളിക്കുകയായിരുന്ന കുട്ടികള്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് കുഴിയില്‍ പതിക്കുകയായിരുന്നു. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

Latest