Connect with us

National

ഛത്തീസ്ഗഢ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നത് പരിഗണനയില്‍; എതിര്‍ത്ത് ബി ജെ പി

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാറിന്റെ സജീവ പരിഗണനയില്‍. കാബിനറ്റ് സബ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശിപാര്‍ശ നല്‍കിയത്. മേയര്‍ പദവിയിലേക്ക് മധ്യപ്രദേശ്, രാജസ്ഥാന്‍ മാതൃകയില്‍ പരോക്ഷ തിരഞ്ഞെടുപ്പ് നടത്താനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നാല്‍, മന്ത്രിസഭാ തീരുമാനത്തിനും മുന്‍സിപ്പല്‍ ആക്ടുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിനും ശേഷം മാത്രമെ വിഷയത്തില്‍ ഔദ്യോഗിക നടപടിയുണ്ടാവൂയെന്ന് വ്യക്തമാക്കി.

അതിനിടെ, നീക്കത്തിനെതിരെ ബി ജെ പി സംസ്ഥാന ഘടകം ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയെ കണ്ട് പരാതി നല്‍കി. ഇത്തരം നീക്കങ്ങളിലൂടെ ജനാധിപത്യ ഹത്യ നടത്താനാണ് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി ജെ പി ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

Latest