Connect with us

Eranakulam

മരട്: ജെയിന്‍ ഹൗസിംഗ് ഫ്‌ളാറ്റ് ഉടമ സന്ദീപ് മേത്തക്കായി ചെന്നൈയില്‍ റെയ്ഡ്

Published

|

Last Updated

കൊച്ചി: സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന മരട് ഫ്‌ളാറ്റുകളില്‍ ഒന്നിന്റെ നിര്‍മാതാക്കളായ ജെയിന്‍ ഹൗസിംഗിന്റെ ഉടമ സന്ദീപ് മേത്തയെ തേടി ക്രൈം ബ്രാഞ്ച് ചെന്നൈയില്‍ റെയ്ഡ് നടത്തി. മേത്ത തിങ്കളാഴ്ച ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഉച്ചക്ക് റെയ്ഡ് നടത്തിയത്. എന്നാല്‍, മേത്തയെ കണ്ടെത്താനായിട്ടില്ല. ക്രൈം ബ്രാഞ്ച് സംഘം എത്തുന്ന വിവരമറിഞ്ഞ് മേത്ത ചെന്നൈയില്‍ നിന്ന് മുങ്ങിയതായാണ് കരുതുന്നത്. ഇയാള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പൊളിക്കുന്ന മറ്റൊരു ഫ്‌ളാറ്റായ ഹോളി ഫെയ്ത്തിന്റെ ഉടമ സാനി ഫ്രാന്‍സിസ് നിലവില്‍ മൂവാറ്റുപുഴ സബ് ജയിലിലാണ്. ഫ്‌ളാറ്റുകള്‍ ഒഴിയേണ്ടിവന്ന താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി കോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുമെന്ന് അറിയിച്ചിരുന്ന ആല്‍ഫാ വെഞ്ച്വേഴ്‌സ് ഉടമ പോള്‍ രാജ് എത്തിയില്ല. ഹാജരാകാന്‍ സമയം വേണമെന്ന് പോള്‍ അറിയിച്ചതിനാല്‍ പോളിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.