Connect with us

National

ഹിന്ദുമഹാസഭാ മുന്‍ നേതാവ് കമലേഷ് തിവാരി വെടിയേറ്റു മരിച്ചു

Published

|

Last Updated

ലക്‌നോ: ഹിന്ദുമഹാസഭാ മുന്‍ നേതാവ് കമലേഷ് തിവാരി (45) ലക്‌നോയില്‍ വെടിയേറ്റു മരിച്ചു. നിലവില്‍ ഹിന്ദു സമാജ് പാര്‍ട്ടിയുടെ നേതാവാണ്. നാക ഹിന്ദോള മേഖലയിലെ കുര്‍ഷിദ ബാഗിലുള്ള തിവാരിയുടെ വീട്ടിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. സാരമായി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിവാരി ചികിത്സക്കിടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തിവാരി കുടുംബവുമായി ബന്ധമുള്ളവരാണ് കൊല നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. വീട്ടിലെത്തിയ രണ്ടുപേരുമായി സംസാരിക്കുന്നതിനിടയില്‍ തന്റെ സഹായിയെ പാന്‍മസാല വാങ്ങിവരാനായി തിവാരി പറഞ്ഞയച്ചു. സഹായി തിരിച്ചെത്തിയപ്പോള്‍ തിവാരി രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് ലക്‌നോ വെസ്റ്റ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് വികാസ് ത്രിപാഠി പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി സി സി ടി വി ദൃശ്യങ്ങളുള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ് പോലീസ്.

Latest