Connect with us

Gulf

അബുദാബി ബോട്ട് ഷോ നാളെ അവസാനിക്കും

Published

|

Last Updated

അബുദാബി: അബുദാബി പ്രദര്‍ശന നഗരിയില്‍ നടക്കുന്ന അന്തരാഷ്ട്ര ബോട്ട് ഷോ ശനിയാഴ്ച സമാപിക്കും. പ്രദര്‍ശന നഗരിയിലെ 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ അത്യാധുനിക വിശാലമായ യാര്‍ഡുകളും മല്‍സ്യ ബന്ധന മേഖലയില്‍ ഉപയോഗിക്കുന്ന ആഡംബര പവര്‍ ബോട്ടുകളുമുണ്ട്. മീന്‍പിടിത്തം മെച്ചപ്പെടുത്തുന്നതിനായി പുതിയ സാങ്കേതിക വിദ്യകളുമായി വിദഗ്ധര്‍ പ്രദര്‍ശനത്തില്‍ നിങ്ങളെ സഹായിക്കും.

26 രാജ്യങ്ങളില്‍ നിന്നുള്ള 284 പ്രദര്‍ശകരാണ് ബോട്ട് ഷോക്ക് എത്തിയിട്ടുള്ളത്. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു മൂന്നിലൊന്ന് പ്രദേശത്ത് വ്യാപിച്ചിരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ നടക്കുന്ന ഷോയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ https://adibs.ae ല്‍ 20 ദിര്‍ഹത്തിന് ലഭിക്കും.

ആഢംബര ബോട്ടുകള്‍, യോട്ടുകള്‍, അണ്ടര്‍വാട്ടര്‍ ജെറ്റ്, പായ്ക്കപ്പലുകള്‍, ഹൗസ് ബോട്ട് തുടങ്ങി മീന്‍പിടിക്കാന്‍ ആവശ്യമായ നൂതന ഉപകരണങ്ങളാണ് മേളയുടെ ആകര്‍ഷണം. ഇമാറാത്തി നാവികന്‍ ഇബ്ന്‍ മാജിദിന്റെ സമുദ്ര സഞ്ചാര ചരിത്രത്തിലേക്കു വെളിച്ചം വീശുന്നതാണ് പ്രദര്‍ശനം.

---- facebook comment plugin here -----

Latest